ദുല്‍ഖറിന്റെ ഒറ്റ ചോദ്യം, പിന്നെ ഒന്നും ആലോചിച്ചില്ല, ചാടി പുറപ്പെട്ടു; അനുപമ പരമേശ്വരന്‍ പറയുന്നു

നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമാണ്. ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും അനുപമ അഭിനയിച്ചിരുന്നു. ദുൽഖർ അഭിനയിക്കുന്ന ചിത്രത്തിൽ സഹ സംവിധായികയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനുപമ.

മണിയറയിലെ അശോകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നായികയായും, സഹ സംവിധായികയായും താരം എത്തുന്നത്. ദുൽഖറുമായി നല്ല സൗഹൃദമാണെന്നും ജോമോന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ സംവിധായികയാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് ദുൽഖറിനോട് ഒരിക്കൽ പറഞ്ഞെന്നും അത് ഇപ്പോൾ ദുൽഖർ ചിത്രത്തിൽ കൂടി സഫലമായെന്നും താരം പറയുന്നു.

തന്റെ സിനിമയിൽ സഹ സംവിധായികയായി കൂടുന്നോ എന്ന ചോദ്യം ദുൽഖർ ചോദിച്ച ഉടനെ ആ ക്ഷണം സ്വീകരിച്ചെന്നും ക്യാമറയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന ആകാംഷ ഇ ചിത്രത്തിൽ കൂടിയാണ് മനസിലാക്കാൻ സാധിച്ചതെന്നും താരം പറയുന്നു. ഓരോ ദിവസം ജോലി കഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോൾ താൻ സംതൃപതയായിരുന്നുവെന്നും താരം പറയുന്നു.

ദുൽഖർ നിർമിക്കുന്ന ഇ ചിത്രം വൻ വിജയമായി തീരുമെന്നും താരം പറയുന്നു. പ്രേമം സിനിമ മുതൽ ഡയറക്ടറാകണം എന്ന ആഗ്രഹം തനിക്കുണ്ടായിരുന്നു എന്നാൽ അത് ഇപ്പോളാണ് നടന്നതെന്നും ഇനി സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് സ്വപനം അത് അതികം വൈകാതെ നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.