ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്ന രാമായണത്തിന് റെക്കോർഡ് നേട്ടം

ലോക്ക് ഡൌൺ കാരണം വീട്ടിൽ ഇരിക്കുന്നവർക്ക് ആശ്വാസമായി ദൂരദർശൻ പഴയ ടീവി ഷോകളുടെ പുനർസംപ്രേക്ഷണം ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാമായണം, ശക്തിമാൻ, മഹാഭാരതം, ശ്രീകൃഷ്ണ തുടങ്ങിയ ടീവി ഷോകളാണ് ദൂരദർശൻ സംപ്രേഷണം ചെയ്യ്തത്. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു സന്തോഷ വർത്തകൂടി തേടി വന്നിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടിവി ഷോ എന്ന റെക്കോർഡാണ് ദൂരദർശനിലെ രാമായണത്തിന് ലഭിച്ചിരിക്കുന്നത്. ദൂരദർശൻ തന്നെയാണ് ഇ കാര്യം ട്വിറ്ററിൽ കൂടി വെളിയിൽ വിട്ടത്. 7.7 കോടി പ്രക്ഷകരാണ് രാമായണം ഏപ്രിൽ 16ന് കണ്ടത്. 1987 ലാണ് ദൂരദർശൻ ആദ്യമായി രാമായണം സംപ്രേക്ഷണം ചെയ്യുന്നത്.