ദേവനന്ദയുടെ മരണം ; ചോദ്യങ്ങളും സംശയങ്ങളുമായി പോലീസ് അമ്മ ധന്യയുടെ അടുത്ത്

കൊല്ലം: ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ കേസ് നിർണായക വഴിത്തിരിവിലേക്ക്. നാട്ടുകാരും ബന്ധുക്കളും ദുരൂഹതയാരോപിച്ച് രംഗത്തെത്തിയതോടെ അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിൽ കിട്ടിയ വിവരങ്ങൾ വച്ച് ദേവനന്ദയുടെ അമ്മയുമായി അന്വേഷണ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം സംസാരിച്ചു. സംസാരത്തിനിടെ പോലീസിന്റെചില സംശയങ്ങളും ‘അമ്മ ധന്യയിൽ നിന്ന് ചോദിച്ചറിഞ്ഞതായാണ് വിവരം.

  രാജമല ദുരന്തം ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ബാക്കിയുള്ള ഏഴ് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

ദേവനന്ദയെ കാണാതായ അന്ന് തൊട്ടുള്ള മൊബൈൽ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്. സൈബര്സെല്ലിലെ വിദഗ്ദന്മാരുടെ സഹായത്തോടെയാണ് ഈ അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തലുകൾ കുടുംബം തള്ളിയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശ്വസിക്കുന്നില്ലെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.

Latest news
POPPULAR NEWS