ദേവനന്ദയുടെ മരണം; തടയിണയിൽ നിന്നല്ല ആറ്റിൽ വീണത് നിർണായക തെളിവുമായി ഫോറൻസിക് വിഭാഗം

കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഫോറൻസിക് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് തെളിവ് ലഭിച്ചത്. ദേവനന്ദ ആറ്റിൽ വീണത് വീടിനടുത്തുള്ള കുളക്കടവിലാണെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ കൈമാറും.

ദേവനന്ദ തടയണയിൽ നിന്നല്ല ആറ്റിൽ വീണതെന്ന് ഇതോടെ വ്യക്തമായി. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു തടയണയിൽ നിന്നാണ് വീണതെങ്കിൽ കുട്ടിയുടെ വയറ്റിൽ ഇത്രയധികം ചെളി കാണില്ലെന്ന് ഫോറൻസിക് വിഭാഗം പറയുന്നു. ആറിലെ അടിയൊഴുക്ക് കാരണമാണ് കുട്ടി അത്രയും ദൂരെ ഒഴുകി പോയതെന്നും വിദദഗ്ദർ ചൂണ്ടി കാണിക്കുന്നു.