ദേവനന്ദയുടെ മരണം ; പോലീസ് നായ ആറിന്റെ മറുകരയിലുള്ള വീട്ടിലേക്ക് ഓടി പോയത് എന്തിന് ? നാട്ടുകാർ ചോദിക്കുന്നു

കൊല്ലം : ആറു വയസുകാരി ദേവനന്ദയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമായി തുടരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം സംശയങ്ങൾ ഉന്നയിക്കുന്നു. ആറു വയസുകാരി ഒറ്റയ്ക്ക് ഇത്രയും ദൂരം പോകില്ല എന്ന് എല്ലാവരും ഉറപ്പിച്ച് പറയുന്നു. ദേവനന്ദയെ ആരോ അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് നാട്ടുകാരും വീട്ടുകാരും.

പോലീസ് നായ റീന ആദ്യം പോയ വഴിയും വീടും ദുരൂഹത ഉണർത്തുന്നുണ്ട്. നായ ആദ്യം ഓടിയത് വീടിന്റെ പിറകിലേക്കാണ് പിന്നീട് തൊട്ടടുത്ത പറമ്പിലേക്കും അവിടെ നിന്ന് ആൾതാമസമില്ലാത്ത വീട്ടിലേക്കും നായ ഓടി. നായ അവസാനം ചെന്ന് നിന്നത് ദേവന്ദനയുടെ മൃതദേഹം കിട്ടിയ സ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിലും. വീണ്ടും ദേവനന്ദയുടെ വസ്ത്രം മണപ്പിച്ചപ്പോൾ നായ ആറിന് കുറുകെ താത്കാലികമായി കെട്ടിയ പാലത്തിലൂടെ ഓടി മറുകരയിലുള്ള വീട്ടിൽ ചെന്നു. പോലീസ് നായ എന്തിന് അവിടെ ചെന്നു എന്നതിന് പോലീസിനും മറുപടിയില്ല. പോലീസ് നായ ആ വീട്ടിൽ പോയി നിന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു.

പരിചയമുള്ള ആരെങ്കിലും കുട്ടിയെ വിളിച്ചിരിക്കാം എന്നാണ് നാട്ടുകാരുടെ സംശയം. വരാന്തയിൽ സോഫാസെറ്റിൽ കിടന്ന ഷാൾ ആണ് കുട്ടി മരിച്ച സഥലത്ത് നിന്ന് കണ്ടെത്തിയത്. ദേവനന്ദ ഷാൾ എടുത്ത് കളിക്കാറുണ്ടെന്ന് ‘അമ്മ പറയുന്നു.