ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ ; അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം : ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. ഈ സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്മാർട്ടത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിരുന്നില്ല പക്ഷെ ദേവനന്ദ ഒറ്റയ്ക്ക് ഈ ദൂരം പിന്നിട്ട് ആറ്റിൽ പോകില്ലെന്ന് നാട്ടുകാർ ഉറച്ച് വിശ്വസിക്കുന്നു.

ദേവനന്ദയുടെ മൃദദേഹം ഇന്നലെ വൈകിട്ട് വൻ ജനാവലിയെ സാക്ഷിയാക്കി സംസ്കരിച്ചു. ദേവനന്ദയുടെ അച്ഛന്റെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല ഇന്ന് അച്ഛന്റെ മൊഴി എടുത്തേക്കുമെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിൽ ദേവനന്ദയുടെ മരണത്തിൽ ദുരൂഹത കണ്ടെത്തിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പോലീസ് പറഞ്ഞു.