ദേവനന്ദയുടെ മൃതദേഹത്തിൽ പരിക്കുകളില്ലെന്നു ഇൻക്വസ്റ്റ് റിപ്പോർട്ട്‌

കൊല്ലം: കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ വീടിനു സമീപത്തുള്ള ഇത്തിക്കര പുഴയിൽ നിന്നുമാണ് കണ്ടെടുത്തത്. മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഒന്നും തന്നെയില്ലെന്നു ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടർന്ന് സമീപ പ്രദേശങ്ങളിലും അയൽവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പോലിസും നാട്ടുകാരും അഗ്നിശമന സേനയും തിരച്ചിൽ നടത്തി. ഇന്ന് രാവിലെ ഏഴരയ്ക്ക് വീടിനു സമീപത്തെ പുഴയിൽ നിന്നും കമഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‌ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോള്‍ വീട്ടിലെത്തിച്ചു.