ദേവനന്ദയെ എടുത്തുകൊണ്ട് പോയതാകാനാണ് സാധ്യതയെന്ന് പിതാവ് പ്രദീപ്‌ പറയുന്നു

കൊല്ലം: ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ ഓര്‍മയായിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികയുകയാണ്.  അതിന്റെ ഷോക്കിലാണ് ഇപ്പോളും ദേവനന്ദയുടെ മാതാ പിതാക്കൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാ പിതാക്കളും ബന്ധുക്കളും അയൽവാസികളും പറയുന്നു. മകൾ എപ്പോളും ചെരുപ്പ് ധരിച്ചേ പുറത്തോട്ട് ഇറങ്ങുകയുള്ളുവെന്നാണ് പിതാവായ പ്രദീപ് പറയുന്നത്. ചെരുപ്പ് ഇല്ലാതെ അവൾ പുറത്തു പോകുകയില്ലെന്നു പിതാവ് ഉറപ്പിച്ചു പറയുന്നു. എന്തോ ദുരൂഹതയുണ്ടെന്നും അത് അന്വേഷിച്ചു കണ്ടുപിടിക്കണമെന്നും പ്രദീപ്‌ പറഞ്ഞു.

മകളെ കാണാതായ വാർത്ത അറിഞ്ഞതോടെ പ്രദീപ്‌ മസ്കറ്റിൽ നിന്നും ഓടിയെത്തുകയായിരുന്നു. എന്നാൽ തന്റെ മകൾക്ക് ഒരു കുഴപ്പവും ഇല്ല അവളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു പിതാവായ പ്രദീപ്. പക്ഷെ നാട്ടിലെത്തിയപ്പോൾ കുഞ്ഞിന്റെ വിയോഗ വാർത്തയും ചേതനയറ്റ ശരീരവുമാണ് അദ്ദേഹം കാണുന്നത്. തുടർന്ന് തലചുറ്റി വീഴുകയും ചെയ്തു. പ്രദീപിന്റെ ഇളയമകന് മൂന്ന് മാസം മാത്രമാണ് പ്രായമുള്ളത്. സഹോദരി ഈ ലോകത്ത് നിന്നും അനിയനെ വിട്ടുപോയെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായം മാത്രമാണ് ആ കുഞ്ഞിനുള്ളത്.

പ്രദീപിന് ശാരീരികമായ ബുദ്ധിമുട്ടുകൾ കൂടിയുള്ള ആളാണ്. തൈറോയിഡ് വന്നതിനെ തുടർന്ന് അത് കണ്ണിനു അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ട് ഉണ്ട്. കൂടാതെ മൂന്ന് വർഷം മുൻപ് വീട് നിർമ്മിച്ചതിന്റെ ലോൺ അടച്ചു തീർക്കാനുണ്ട്. അത്തരം ബുദ്ധിമുട്ടിൽ നിൽക്കുമ്പോളാണ് ദേവനന്ദയുടെ വിയോഗവും വന്നെത്തിയത്. ഈ അവസ്ഥകളെല്ലാം കുടുംബത്തെയാകെ മാനസികമായി തകർത്തിരിക്കുകയാണെന്നു കുട്ടിയുടെ പിതാവായ പ്രദീപ് പറയുന്നു.