KERALA NEWSദേശീയപ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികള്‍ മുന്നോട്ടുവച്ച ആശയങ്ങൾക്ക് മരണമില്ലെന്ന് ഇനിയെങ്കിലും കോൺഗ്രസ് തിരിച്ചറിയണം: വി...

ദേശീയപ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികള്‍ മുന്നോട്ടുവച്ച ആശയങ്ങൾക്ക് മരണമില്ലെന്ന് ഇനിയെങ്കിലും കോൺഗ്രസ് തിരിച്ചറിയണം: വി മുരളീധരൻ

follow whatsapp

ലാലാ ലജ്പത് റായിയുടെ 155 ആം ജന്മവാർഥിക ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ദേശീയതയിൽ വിശ്വസിക്കുന്നവരെ കൂട്ടമായി എതിർക്കുന്ന പ്രതിപക്ഷ നിരക്ക് ലാലാജി യുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നതെങ്ങനെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന വരെ ഒരു സംഘം ആളുകൾ വർഗീയവാദികളും മുദ്രകുത്തുന്നുവെന്നും വി മുരളീധരൻ പറഞ്ഞു. ഭരണഘടന പരിഷ്കരണം ലക്ഷ്യമിട്ട് സൈമൺ കമ്മീഷനെതിരെ പ്രതിഷേധിച്ച ലാലാജിക്ക് വിലയായി സ്വന്തം ജീവൻ ബലി കൊടുക്കേണ്ടിവന്നുവെന്നും ഇന്നും അത്തരം കാര്യങ്ങൾ മാറിയിട്ടില്ലെന്നും അതിന് തെളിവാണ് കേരളഗവർണർ തെരുവിൽ തടയുകയും തിരിച്ചുവിളിക്കാൻ പ്രമേയം കൊണ്ടുവരാൻ വേണ്ടി നടത്തുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം

- Advertisement -

എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നു പറഞ്ഞ ധീരപോരാളി ലാലാ ലജ്പത് റായിയുടെ സ്മരണ പുതുക്കുകയാണ് രാജ്യം. ബ്രിട്ടീഷ് രാജിനെതിരായ രാഷ്ട്രീയ കരുനീക്കങ്ങളില് പ്രധാനിയായിരുന്ന ലാലാ ലജ്പത് റായിയെന്ന ലാലാജിയുടെ 155-ാം ജന്മവാർഷിക ദിനമാണിന്ന്. ദേശീയതയിൽ വിശ്വസിക്കുന്നവരെ കൂട്ടമായെതിർക്കുന്ന പ്രതിപക്ഷ നിരയ്ക്ക് ലാലാജിയുടെ മഹത്വമുൾക്കൊള്ളാൻ കഴിയുന്നതെങ്ങനെ?ഭരണഘടന പരിഷ്കരണം ലക്ഷ്യമിട്ട സൈമണ് കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോൾ ലാലാജിക്ക് വിലയായിസ്വന്തം ജീവന് ബലി കൊടുക്കേണ്ടി വന്നു. ഇന്നും കാര്യങ്ങൾ മാറിയിട്ടില്ല. ഭരണഘടനയും നിയമവും അനുസരിക്കാൻ പറയുന്ന കേരളഗവർണറെ തെരുവിൽ തടയുകയും തിരിച്ചുവിളിക്കാൻ പ്രമേയം കൊണ്ടുവരാൻ കരുനീക്കുകയും ചെയ്യുന്നു. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും ആകൃഷ്ടനായിരുന്ന ലാലാജിയുടെ പാത പിന്തുടരുന്നവരെ ഇന്ന് ഒരു സംഘമാളുകൾ വിശേഷിപ്പിക്കുന്നത് വർഗീയ വാദികളെന്നാണ്. ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ , ബിപിൻ ചന്ദ്രപാൽ, കോൺഗ്രസ്സിലെ തീവ്ര ഇടതു പക്ഷമായി അറിയപ്പെട്ട ലാൽ ബാൽ പാൽ ത്രയത്തോട് മിതവാദികൾ ചെയ്തതുപോലെ തന്നെ ഇന്നും കോൺഗ്രസിനുള്ളിൽ വിമത ശബ്ദങ്ങളെ അടിച്ചമർത്തി കുടുംബാധിപത്യം വാഴുന്നു. ദേശീയപ്രസ്ഥാനത്തിലെ ത്രിമൂര്ത്തികള് മുന്നോട്ടുവച്ച ആശയങ്ങൾക്ക് മരണമില്ലെന്ന് ഇനിയെങ്കിലും കോൺഗ്രസ് തിരിച്ചറിയണം.

- Advertisement -

ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന ലാലാജി സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യാഗസറ്റിന്റെ പത്രാധിപരുമായിരുന്നു. ലാലാ ലജ്പത് റായ് 1895ല് പഞ്ചാബ് നാഷണല് ബാങ്കെന്ന ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്ക് യാഥാർത്ഥ്യമാകാനും പ്രധാന പങ്കുവഹിച്ചു. ഗാന്ധിക്കും നെഹ്റുവിനും മുന്പ് സ്വദേശി പ്രസ്ഥാനം എന്ന ആശയം അവതരിപ്പിച്ചയാളാണ് ലാലാജി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്നിരയിലുണ്ടായിരുന്നു ലാല ലജ്പത് റായ്. അകാരണമായി ഇന്ത്യക്കാരെ ജയിലില് അടയ്ക്കുന്ന റൗലത്ത് നിയമത്തിന് എതിരെ ശബ്ദമുയര്ത്തിയ അദ്ദേഹം ബംഗാള് വിഭജനത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു.

അനേകായിരങ്ങളെ ആദർശവും രാജ്യസ്നേഹവും കൊണ്ട് പ്രചോദിപ്പിക്കുന്ന പ്രിയ ലാലാജിയെ സ്നേഹപൂർവ്വം ഓർക്കുന്നു

എന്‍റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നു പറഞ്ഞ ധീരപോരാളി ലാലാ ലജ്പത്…

V Muraleedharan यांनी वर पोस्ट केले सोमवार, २७ जानेवारी, २०२०

spot_img