71 ആം റിപ്പബ്ലിക് ദിന ആഘോഷവേളയിൽ ആന്ധ്രാപ്രദേശിലെ മന്ത്രിയാണ് ദേശീയ പതാക തലകീഴായി ഉയർത്തി വിമർശനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നത്. ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രിയായ അവന്തി ശ്രീനിവാസ് ആണ് ത്രിവർണ്ണ പതാക തലകീഴായി ഉയർത്തിയത്. എന്നാൽ ദേശീയ ഗാനവും പാടി പരിപാടി കഴിഞ്ഞപ്പോളാണ് പിഴവ് സംഭവിച്ചത് പരിപാടിയുടെ സംഘടകരും മറ്റും കാണുന്നത്. ഇതിനെ തുടർന്ന് വാക്കുതർക്കവും ഉണ്ടാകാൻ ഇടയായി. വൈ എസ് ആർ കോൺഗ്രസ് പാർട്ടിയ്ക്കും സംഭവം ക്ഷീണമായി മാറി. പതാക കൊടിമരത്തിൽ കെട്ടിയവർക്കെതിരെ നടപടിഎടുക്കണമെന്ന ആവശ്യവും ഉയർന്നു വന്നു. മന്ത്രിയും പാർട്ടിയും ത്രിവർണ്ണ പതാകയെ അറിഞ്ഞുകൊണ്ട് അവഹേളിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നു പ്രതിപക്ഷം ആരോപിച്ചു.
Watch: AP tourism minister Avanthi Srinivas hoisting the national flag upside down at #Visakhapatnam #YSRC party office#RepublicDayIndia #RepublicDay2020
Dw News Hyderabad यांनी वर पोस्ट केले रविवार, २६ जानेवारी, २०२०