ദേശീയ പ്രതിജ്ഞയെ അപമാനിച്ചു പോസ്റ്റർ ഇറക്കിയ നൂറിലധികം എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തു

ദേശീയ പ്രതിജ്ഞയെ അവഹേളിച്ചു കൊണ്ടു രാജ്യവിരുദ്ധമായ രീതിയിൽ പോസ്റ്റർ എഴുതി കോളേജിൽ പതിപ്പിച്ച എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. മലമ്പുഴ ഗവ ഐ ടി ഐയിലെ നൂറിലധികം എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് കാണിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Advertisements

സംഭവത്തിൽ എസ് എഫ് ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അടക്കമുള്ള നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്യ വിരുദ്ധമായ രീതിയിലുള്ള വാക്കുകൾ എഴുതിയ പോസ്റ്ററുകൾ കേരളത്തിലെ വിവിധയിടങ്ങളിലുള്ള കോളേജുകളിൽ എസ് എഫ് ഐ പതിച്ചിരുന്നു. ഇത്തരത്തിൽ കോളേജുകളിൽ പോസ്റ്റർ പതിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുളള ആവശ്യവും ഉയർന്നു വരുന്നുണ്ട്.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS