ദൈവം തനിക്ക് സൗന്ദര്യം വാരിക്കോരി തന്നുപോയെന്നു ചിത്രവുമായി റിമി ടോമി

പ്രമുഖ ഗായികയായും അവതാരികയുമായ റിമി ടോമി ചാനലുകളിലൂടെ ജനങ്ങളുടെ മുൻപിൽ തിളങ്ങി നിൽക്കുന്നയാണ്. സമൂഹ മാധ്യമങ്ങളിലും താരത്തെ ആളുകൾക്ക് സുപരിചിതമാണ്. ഇപ്പോൾ റിമി ടോമി ഇൻസ്റ്റാഗ്രാമിൽ കൂടി ഷെയർ ചെയ്ത തന്റെ ഒരു ഫോട്ടോയും അതിനോടൊപ്പം ചേർത്തിട്ടുള്ള വാക്കുകളുമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഒരു പ്രോഗ്രാം വീഡിയോ ചെയ്യാൻ ഒന്ന് റെഡിയായതാണ്. മേക്ക്അപ് കൂടിപ്പോയെന്നു പറയല്ലേ. ലിപ്സ്റ്റിക്കിട്ടു, കണ്ണെഴുതി. അത്രെയേ ഉള്ളു. ദൈവം വാരിക്കോരി താണുപോയി. എന്ത് ചെയ്യാനാണെന്നും റിമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചു.

ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ആരാധകരും ഇക്കാര്യം പറയുന്നുണ്ട് റിമിയ്ക്ക് മേക്കപ്പിന്റെ ആവശ്യം പോലുമില്ലെന്നും അല്ലാതെ തന്നെ പണ്ട് മുതലേ സുന്ദരിയാണെന്നുള്ള കാര്യവും.