ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോടതി

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോടതി. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുരുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രി നൽകിയ പീഡന പരാതിയിൽ തെളിവ് നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രിയേ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 ലാണ് കന്യസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകുന്നത്. തുടർന്ന് വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.

  ദേവനന്ദയുടെ മൃതദേഹത്തിൽ പരിക്കുകളില്ലെന്നു ഇൻക്വസ്റ്റ് റിപ്പോർട്ട്‌

അധികാരമുപയോഗിച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ചു, അന്യായമായി തടവിൽ പാർപ്പിച്ചു, തുടങ്ങി ഏഴോളം കുറ്റം ചുമത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. വിധി പ്രഖ്യാപനത്തിന് ശേഷം ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest news
POPPULAR NEWS