ധൈര്യമുണ്ടെങ്കിൽ വെടി വെയ്ക്കു; ഷാരൂഖിന്റെ തോക്കിന് മുൻപിൽ നെഞ്ച് വിരിച്ചു നിന്നത് ദീപക് ദഹിയ എന്ന പോലീസുകാരൻ

ഡൽഹിയിൽ കലാപം നടക്കുമ്പോൾ തനിക്ക് നേരെ തോക്ക് ചൂണ്ടിവന്ന യുവാവിനോട് ധൈര്യമുണ്ടെങ്കിൽ വെടിവെയ്ക്കൂ എന്ന് പറഞ്ഞ പോലീസുകാരൻ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ദീപക് ദഹിയയാണ് അന്നത്തെ ആ താരം. കലാപകാരികൾ തനിക്ക് നേരെ തോക്കുമായി വന്നടുത്തപ്പോൾ നെഞ്ചും വിരിച്ചു ധൈര്യമായി നിന്ന ദീപക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ അത് ആരാണെന്ന് പലർക്കും അറിയില്ലായിരുന്നു.

ഡൽഹിയിലെ വടക്കു കിഴക്കൻ ജില്ലകളിൽ കലാപം രൂക്ഷമായതോടെ അടിയന്തിര ഡ്യൂട്ടിക്കായി എത്തിയതായിരുന്നു ദീപക്. തുടർന്ന് അക്രമികളെ നേരിടുന്നതിനിടയിൽ ഷാരൂഖ് എന്നയാൾ ദീപക്കിന്റെ നെഞ്ചിനു നേരെ തോക്ക്ചൂണ്ടി അടുക്കുകയായിരുന്നു. എന്നാൽ ധൈര്യമുണ്ടെങ്കിൽ വെടിവെയ്ക്കൂ എന്ന ഡയലോഗാണ് ദീപക് ആ സമയം അയാളോട് പറഞ്ഞത്. തുടർന്ന് അയാൾ ഒരു തവണ ആകാശത്തേക്കും രണ്ട് വട്ടം ജനക്കൂട്ടത്തിലേക്കും വെടിയുതിർത്തു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read  നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണി ; പരസ്യ കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയ യൂട്യൂബർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ ഷാരൂഖ് തോക്ക് ഉയർത്തി വെടി വെയ്ക്കുന്ന ചിത്രം വൈറലാകുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ പോലീസ് ഉദ്യോഗസ്ഥനോട്‌ മനസ് പതറാതെ ആ അവസരത്തിൽ നിന്നതിന്റെ കാരണം മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ പൊലീസിലെ മികച്ച പരിശീലനത്തിന്റെ ഗുണമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദീപക് ഹരിയാനയിലെ സോനാപത് സ്വദേശിയാണ്. 2012 ലാണ് അദ്ദേഹം പോലീസിൽ പ്രവേശിച്ചത്.