ധോണി നിങ്ങൾ നിർത്തി പോകു ; തുടർ തോൽവികൾ ചെന്നൈക്കും ധോണിക്കുമെതിരെ ആരാധകർ

ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനുമെതിരെ കടുത്ത വിമര്ശങ്ങളുമായി ആരാധകർ രംഗത്ത്. സോഷ്യൽ മീഡിയ വഴിയാണ് ആരാധകർ തങ്ങളുടെ അമർഷം പങ്കുവെയ്ക്കുന്നത്. ഐപിഎൽ ലെ തുടർച്ചയായ തോൽവികളാണ് ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോടും തോറ്റതോടെയാണ് ആരാധകർ ധോണിക്കെതിരെയും പരിശീലകനായ ഫ്ളമിംഗിനെതിരെയും തിരിഞ്ഞിരിക്കുന്നത് ഇരുവരും ഉടൻ സ്ഥാനമൊഴിയണമെന്നും ഈ സീസൺ കഴിഞ്ഞാൽ ധോണി ടീം വിടണമെന്നുമാണ് ആരാധകരുടെ ആവിശ്യം. ചെന്നൈ സൂപ്പർ കിങ്സിന്റെ ട്വിറ്റുകൾ റീട്വീറ്റ് ചെയ്താണ് ആരാധകർ അമർഷം പ്രകടിപ്പിക്കുന്നത്.

നിങ്ങളെ പരിശീലക സ്ഥാനത്ത് പോലും കാണാൻ ആഗ്രഹിക്കുന്നില്ല ജഗദീശൻ ഉൾപ്പെടെയുള്ള താരങ്ങളെ നിങ്ങൾ നശിപ്പിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും ആരാധകർ പറയുന്നു. ഐപിഎൽ ലെ എക്കാലത്തെയും മികച്ച ടീം ആയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. എല്ലാ സീസണിലും പ്ളേ ഓഫ് കളിക്കുകയും മൂന്ന് പ്രാവിശ്യം കിരീടം സ്വന്തമാക്കുകയും ചെയ്ത ടീമായിരുന്നു ധോണിയുടെ മഞ്ഞപ്പട.

Also Read  മൊഴിയിൽ വൈരുധ്യം ഒളിക്കാൻ സഹായിച്ച പ്രമുഖരുടെ പേര് ചോദിക്കുമ്പോ പിച്ചും പേയും പറയുന്നു.