നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ യുവാവിന് നേരെ വധഭീഷണി

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ കാസർഗോഡ് സ്വദേശി വിപിൻ ലാലിന് വധഭീഷണി. ദിലീപേട്ടനെതിരെ മൊഴി പറയാനാണ് നിന്റെ ഭാവമെങ്കില്‍ മോന്റെ ദിവസങ്ങള്‍ എണ്ണിതുടങ്ങി’ എന്നാണ് ഭീഷണി. ആദ്യം ദിലീപിനെതിരായ മൊഴി മാറ്റിപ്പറഞ്ഞാൽ വീട് വച്ചു തരാമെന്നും, ലക്ഷങ്ങൾ തരാം എന്നുമാണ് പറഞ്ഞത്. അതിനു വഴങ്ങാതെ വന്നതോടെ സ്വരം മാറി ഭീഷണിയുടേതായി.

‘പൊറുതി മുട്ടിയിട്ടാണ്. ജനുവരി മാസം മുതല്‍ മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. ഞാന്‍ താമസിക്കുന്ന വീടിനടുത്തുവരെ എത്തി മൊഴി മാറ്റാന്‍ പറഞ്ഞു. അന്ന് പറഞ്ഞ മൊഴി മാറ്റി, ദിലീപിനനുകൂലമായി മൊഴി പറയണം. ഞങ്ങള്‍ ദിലീപേട്ടന്റെ ആളുകളാണെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷം ഭീഷണി കത്തുകള്‍ വന്നുതുടങ്ങി ചത്താലും മൊഴി മാറ്റില്ലെന്ന് യുവാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥ മൊഴി അതല്ല, പേടികൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. സഹതടവുകാരനൊരു കത്ത് എഴുതിക്കൊടുത്തുവെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്നും യുവാവ് പറയുന്നു.

Also Read  കീം പരീക്ഷ: രക്ഷിതാക്കൾക്കെതിരെയല്ല, സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ