നടിയെ ആക്രമിച്ച സംഭവം ; മൊഴിമാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തതായി പൾസർ സുനിയുടെ സഹതടവുകാരൻ

നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൾസർ സുനിയുടെ സഹതടവുകാരൻ. പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസനാണ് ആരോപണവുമായി രംഗത്തെത്തിയത് . പ്രതിക്ക് അനുകൂലമായി മൊഴിമാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തതായും ജിൻസൺ പറയുന്നു.

കേസിലെ വിചാരണ തുടങ്ങാനിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ചു. രാജിവച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ രാജിയെ തുടർന്ന് വിചാരണ വ്യാഴാഴ്ചത്തേക്ക് മാറ്റി. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സർക്കാരിന്റെയും ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.