നടി ചിപ്പി ആറ്റുകാൽ പൊങ്കാലയിട്ടതിനെതിരെ അശ്ലീല ചുവയോടെ പോസ്റ്റിട്ട യുവാവിന് ചിപ്പിയുടെ കിടിലൻ മറുപടി

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത സിനിമാതാരം ചിപ്പിയ്ക്കെതിരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ മറുപടിയുമായി നടി ചിപ്പി രംഗത്ത്. തനിക്കെതിരെയുള്ള ട്രോളുകൾ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും പക്ഷെ വിമർശനം കൂടിയപ്പോൾ വിഷമം ഉണ്ടായിരുന്നെന്നും നടി പറഞ്ഞു. പൊങ്കാലയ്ക്ക് വരുന്ന കാര്യം പത്രക്കാരെയോ മറ്റോ അറിയിച്ചിട്ടില്ലെന്നും, അത് അവർ തന്നെയാണ് വന്നു ഫോട്ടോയെടുത്ത് പത്രത്തിൽ ന്യൂസ്‌ ആക്കിയതെന്നും നടി വ്യക്തമാക്കി.

ഇതിനു മുൻപ് കല്പനയ്‌ക്കൊപ്പമായിരുന്നു പൊങ്കാലയ്ക്ക് എത്തിയിരുന്നതെന്നും അന്നും ഇതുപോലെ പത്രക്കാരും മറ്റും എത്തുകയും ഫോട്ടോ എടുക്കുകയും ഇടുകയും ചെയ്തിരുന്നെന്നും എല്ലാ പ്രാവശ്യവും ഇത്തരത്തിൽ ഫോട്ടോ വരാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അതാകും ഇത്തവണ ട്രോൾ ഉണ്ടാക്കാൻ കാരണമെന്നും നടി പറഞ്ഞു. ഇടത് പ്രസംഗികനായ ശ്രീചിത്രാനാണ് നടിയെ അപമാനിക്കുന്ന തരത്തിലുള്ള തലക്കെട്ടോടെ പത്രത്തിൽ വന്ന വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചത്. തുടർന്ന് ഇയാളുടെ പോസ്റ്റിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. 20 വർഷത്തോളമായി ആറ്റുകാലമ്മയ്ക്ക് മുൻപിൽ പൊങ്കാല ഇടുന്നുണ്ടെന്നും അത്രത്തോളം അമ്മയോട് ഭക്തിയും വിശ്വാസവും ഉണ്ടെന്നും നടി പറഞ്ഞു.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

Latest news
POPPULAR NEWS