നടി ദീപിക സിംഗിന്റെ മാതാവിന് കോവിഡ്: തങ്ങളെ രക്ഷിക്കണമേയെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു താരം: വീഡിയോ കാണാം

ഡൽഹി: സിനിമാതാരം ദീപിക സിംഗിന്റെ മാതാവിന് കോവിഡ് വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് രക്ഷിക്കണമെയെന്ന് തൊഴുതു അപേക്ഷിച്ചുകൊണ്ട് താരം രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം ഇത് സംബന്ധിച്ചുള്ള വീഡിയോ പങ്കുവെച്ചത്. അമ്മയ്ക്ക് കോവിഡ് സ്ഥിതീകരിച്ചെന്നും പരിശോധന ഫലത്തിന്റെ റിപ്പോർട്ട്‌ പോലും ഹോസ്പിറ്റൽ അധികൃതർ നൽകിയില്ലെന്നും, എന്നാൽ ചികിത്സയ്ക്കായി നിരവധി ഹോസ്പിറ്റലുകളിൽ സമീപിച്ചെങ്കിലും എല്ലാവരും നിഷേധിക്കുകയാണ് ചെയ്തതെന്നും താരം പറയുന്നു.

തന്റെ അമ്മയ്ക്ക് 59 വയസുണ്ടെന്നും കൂട്ടുകുടുംബമായാണ് കഴിയുന്നതെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവർക്കും പേടിയാണെന്നും താരം പറഞ്ഞു. തന്റെ പിതാവിനും കോവിഡ് ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ദീപിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ദീപിക മുംബൈയിലാണ് നിലവിൽ കഴിയുന്നത്. മാതാപിതാക്കൾ ഡൽഹിയിലാണ്.

Latest news
POPPULAR NEWS