നടി റിയ ചക്രവർത്തി മാധ്യമപ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടി അഹാന കൃഷ്ണ കുമാർ

നടി റിയ ചക്രവർത്തി മാധ്യമപ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടി അഹാന കൃഷ്ണ കുമാർ. മരണപെട്ട നടൻ സുശാന്ത് സിങ്ങിന്റെ അടുത്ത സുഹൃത്ത് കൂടിയായ റിയയെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസിൽ നർകോട്ടിക് കൺട്രോൾ ബോർഡ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാരാജരാകാൻ പോകുന്ന വഴിയാണ് റിയ മാധ്യമപ്രവർത്തകരുടെ ആക്രമണത്തിന് ഇരയായി എന്ന് വാർത്തകൾ പ്രചരിച്ചത്.

കനത്ത സുരക്ഷ ഒരുക്കിയിട്ടും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നതിനെ വിമർശിച്ചു നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഇത്തരം ആളുകൾ ചെയ്തത് മാധ്യമ തീവ്രവാദമാണ് എന്നാണ് അഹാന ഇവർക്ക് എതിരെ പ്രതികരിച്ചത്. ഒരു തീവ്രവാദിക്കോ റേപ്പിസ്റ്റിനോ ഇത്തരത്തിൽ ഒരു നടപടി നേരിടേണ്ടി വരില്ലെന്നും ഇവർ വാർത്തയ്ക്ക് വേണ്ടി കൊല്ലാനും മടിക്കില്ല എന്നും അഹാന കുറ്റപ്പെടുത്തുന്നു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് അഹാന നിലപാട് വ്യക്തമാക്കിയത്. നിയമം റിയ കുറ്റക്കാരിയാണേൽ നടപടിയെടുക്കും എന്നാൽ മാധ്യമ പ്രവർത്തകരിൽ നിന്നുമുണ്ടായത് പൈശാചിക നടപടിയാണെന്നും അഹാന വിമർശിക്കുന്നു. കോവിഡ് പോലെ ഒരു മഹാമാരി നാശം വിതയ്ക്കുമ്പോൾ ഇ പ്രവർത്തി അനുചിതമാണോ എന്നും അഹാന ചോദിക്കുന്നു.