നത്തോലി ചെറിയ മീനല്ല ; അർജുൻ ആയങ്കി അന്തർസംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് കസ്റ്റംസ്

രാമനാട്ടുകര സ്വർണക്കടത്ത് കവർച്ചാ കേസിലെ മുഖ്യ പ്രതി കണ്ണൂർ സ്വദേശി അർജുൻ ആയങ്കി അന്തർസംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് കസ്റ്റംസ്. രാമനാട്ടുകര സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.

അറസ്റ്റിലായ അർജുൻ ആയങ്കി അടക്കമുള്ള പ്രതികൾ വൻതോതിൽ കള്ളക്കടത്ത് സ്വർണം രാജ്യത്തെത്തിച്ചെന്നും കള്ളക്കടത്തിന് പിന്നിൽ നിരവധി പ്രമുഖർ അടങ്ങുന്ന സംഘം പ്രവർത്തിച്ചതിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

  പെരിയ ഇരട്ടകൊലപാതക കേസിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രിംകോടതി തള്ളി ;

രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും അടുത്ത സുഹൃത്തായ അജ്മൽ ആഷിക്ക് എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ടിപി വധക്കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായം നൽകിയതിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

Latest news
POPPULAR NEWS