നന്ദി മമ്മൂക്ക.. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കലിനു പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദിയുമായി നരേന്ദ്രമോദി

ഡൽഹി: രാജ്യത്തെ ജനങ്ങളോട് ഇന്ന് രാത്രി 9 മണിക്ക് ദീപം തെളിയിക്കുന്നതിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

നന്ദി മമ്മൂക്ക, ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെ പോലുള്ളവരുടെ ഹൃദയംഗമായ ആഹ്വാനമാണ് കൊറോണാ വൈറസിനെതിരെ ഉള്ള പോരാട്ടത്തിന് നമ്മുടെ രാജ്യത്തിന് വേണ്ടത്. എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചത്. കൂടാതെ മമ്മൂട്ടിയുടെ വീഡിയോയും ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം അവരവരുടെ വീടുകളിൽ ഐക്യദീപം തെളിയിക്കണമെന്നും അതിന് എല്ലാവിധ പിന്തുണകളും ആശംസകളും നേരുന്നുവെന്നാണ് സിനിമാ താരം മമ്മൂട്ടി പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് സംബന്ധിച്ചുള്ള വീഡിയോ താരം പങ്കുവെച്ചത്.

  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

Latest news
POPPULAR NEWS