നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ? ; സംസ്ഥാന സർക്കാരിന്റെ പേരിൽ നടന്ന തട്ടിപ്പുകൾ എണ്ണമിട്ട് പറഞ്ഞ് വി ഡി സതീശൻ എം എൽ എ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ എം എൽ എ രംഗത്ത്. സംസ്ഥാനത്തെ കൺസൾട്ടൻസികൾക്കായി ചിലവഴിക്കുന്ന പണമടക്കം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യം ഫേസ്ബുക്കിലൂടെ അദ്ദേഹം അക്കമിട്ട് നിരത്തിയിരിക്കുകയാണ്. നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

1. എൻജി ഒ സഖാവിന് പൊള്ളാച്ചിയിൽ കോഴിഫാം തുടങ്ങാനും ആർഭാട ജീവിതത്തിനും എറണാകുളത്തെ പ്രളയ ഫണ്ടിൽ നിന്നും കോടികൾ തട്ടിച്ചു. പാർട്ടിയുടെ അനുഗൃഹാശ്ശിസ്സുകൾ .
2. എൻ ജി ഒ സഖാവിന് ഓൺ ലൈൻ റമ്മി കളിക്കാൻ തിരുവനന്തപുരത്ത് ട്രഷറിയിൽ നിന്ന് തട്ടിച്ചത് 2 കോടി.
3. പാവപ്പെട്ടവന് വീട് വയ്ക്കുന്ന ലൈഫ് മിഷനിൽ നിന്ന് പാർട്ടിക്ക് വേണ്ടപ്പെട്ടവർ അടിച്ചെടുത്ത കമ്മീഷൻ ഒരു കോടി.
4. കൺസൾട്ടൻസികൾക്ക് കൊടുത്തു തുലക്കുന്ന വേറെയും കോടികൾ .
5. സ്വന്തക്കാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറ്റാൻ ചെലവഴിക്കുന്നതും കോടികൾ.

നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?