നയൻതാരയും വിഘ്‌നേഷും രഹസ്യമായി വിവാഹം കഴിച്ചു ? ചെന്നൈയിലെ ഫ്ലാറ്റിൽ ഇരുവരും ഒന്നിച്ച് താമസിക്കുന്നു ? ; സംശയങ്ങളുമായി ആരാധകർ

ജയറാമിനെ നായകനാക്കി സത്യനന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയൻ‌താര. ഈ ഒറ്റചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുവാൻ താരത്തിന് സാധിച്ചു. പിന്നീട് അങ്ങോട്ട് നിരവധി അവസരങ്ങൾ ലഭിച്ച താരം നടിയായും സഹനടിയായും മികച്ച പ്രകടനം കാഴ്ചവച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവായിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. ഇതിൽ മോഹൻലാലിൻറെ സഹോദരിയായി എത്തിയ താരം മികച്ച അഭിനയം കാഴ്ചവെച്ചു.

nayanthara latest news
മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ച മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടി. മോഹൻലാലിൻറെ നായികയായി വിസ്മയത്തുമ്പത്തിലും മമ്മൂട്ടിയുടെ നായികയായി രാപ്പകലിലും അഭിനയിച്ച താരത്തിനെ തേടി നിരവധി അവസരങ്ങളെത്തി. തസ്‌ക്കര വീരൻ, ബോഡി ഗാർഡ്, ഭാസ്‌ക്കർദ റാസ്‌ക്കൽ തുടങ്ങി നിരവധി സിനിമകളിൽ നയൻ‌താര അഭിനയിച്ചു. മലയാളത്തിൽ താരത്തിന്റേതായി അവസാനമായി റിലീസായ ചിത്രമാണ് നിഴൽ. കുഞ്ചോക്കോബോബനാണ് ചിത്രത്തിലെ നായകൻ.

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തിളങ്ങി .ഗജിനി, ബില്ല , ഇരുമുഖൻ, ചന്ദ്രമുഖി തുടങ്ങി തമിഴിലും മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കുകയും തമിഴ് സിനിമാ മേഖലയിലും തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തതോടെ താരത്തിന്റെ താര മൂല്യം കുത്തനെ ഉയർന്നു. മലയാളത്തിനേക്കാളും ആരാധകർ തെന്നിന്ത്യൻ സിനിമാ ലോകത്ത് താരത്തിന് ലഭിച്ചു. പ്രതിഫലത്തിന്റെ കാര്യത്തിലും മലയാള താരങ്ങളെക്കാളും ഒരുപടി മുന്നിലാണ് നയൻതാരയുടെ സ്ഥാനം. നിരവധി ഗോസിപ്പുകൾ നയൻതാരയെ കുറിച്ച് മാധ്യമങ്ങളിൽ വരാറുണ്ട്. പ്രഭു ദേവയുമായും, ചിമ്പുവുമായുമൊക്കെയുള്ള റിലേഷനും വിവാദങ്ങളും അവസാനിച്ചതിന് ശേഷം ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി താരം പ്രണയത്തിലാണ്. നാനും റൗഡിതാൻ എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലായത് എന്നും വിവാഹം ഉടനെ ഉണ്ടാകും എന്ന വാർത്തയും പുറത്തുവന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

nayanthara latest photo
ഇപ്പോൾ ഇരുവരും ഒരു പ്രൈവറ്റ് ജെറ്റിൽ നിന്നും കൊച്ചിയിൽ ലാൻഡ് ചെയ്യുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ലിവിങ് ടുഗെതർ ആണോ ഇത് എന്നും ആരാധകർക്ക് ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച് കൂടുതൽ വിവരങ്ങൾ ഒന്നും താരം പങ്കുവച്ചിട്ടില്ല. വിഘ്‌നേശിനൊപ്പം കഴിഞ്ഞ ഓണക്കാലത്തും നയൻ‌താര ‘അമ്മ വീട്ടിൽ എത്തിയിരുന്നു. ചെന്നൈയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം നയൻതാരയുടെ വിവാഹം രഹസ്യമായി കഴിഞ്ഞതായും ഇരുവരും ഒരുമിച്ച് താമസിക്കുകയാന്നെന്നുമുള്ള സംശയങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട് .

Latest news
POPPULAR NEWS