നയൻതാര ഹിന്ദു മതം സ്വീകരിച്ചു ; ക്രിസ്ത്യൻ മതം ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് നയൻതാര

മലയാള സിനിമയിൽ കൂടി അരങ്ങേറി ഇന്ത്യൻ സിനിമയിലെ തന്നെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ താരമാണ് നയൻ‌താര. മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച നയൻസ് ഇപ്പോ വളരെ തിരക്കുള്ള ഒരു നടിയാണ്. ഒരുപാട് വിവാദങ്ങളിൽ പേര് ചേർക്കപ്പെട്ട നയൻസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

തമിഴിൽ നായിക പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങളിൽ അഭിനയിച്ച നയൻസിന്റെ ആദ്യ പേര് ഡയാന മറിയം കുര്യൻ എന്നായിരുന്നു പിന്നീട് സിനിമയിൽ സജീവമായപ്പോൾ നയൻ‌താര എന്ന പേര് ഔദ്യോഗികമായി മാറ്റുകയായിരുന്നു. 2011ലാണ് നയൻ‌താര ക്രിസ്ത്യൻ മതം മാറി ഹിന്ദു മതം സ്വീകരിച്ചത്.

ഇ മത മാറ്റത്തിന്റെ പിന്നിൽ പ്രഭുദേവയുമായി ഉള്ള വിവാഹത്തിന് മുന്നോടിയാണ് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ പ്രഭുദേവയുമായി ഉള്ള നയൻസിന്റെ പ്രണയത്തിന് ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും ഇരുവരും അത് മുന്നോട്ട് കൊണ്ട് പോകുകയിരുന്നു. പ്രഭുദേവയുടെ പേര് കൈകളിൽ പച്ച കുത്തിയ താരം പിന്നീട് പ്രഭുവുമായി തെറ്റി പിരിയാൻ ഉള്ള കാരണവും വ്യക്തമാക്കിയിരുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

പ്രഭു ദേവിനെ 100 ശതമാനം ഇഷ്ടപെട്ടിട്ടും എന്നാൽ പ്രതീക്ഷകൾ തെറ്റി ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന് മനസിലായതിനാലാണ് ഉപേക്ഷിച്ചത് എന്ന് നയൻസ് പറയുന്നു. വിവാഹ മോചനം നേടുന്നതിന് മുന്നേ ഇരുവരും ഒരുമിച്ച് ജീവിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് എതിരെ സത്യാഗ്രഹം ഉൾപ്പടെ ഉള്ള കാര്യങ്ങളുമായി പ്രഭു ദേവയുടെ ഭാര്യ രംഗത്ത് വന്നിരുന്നു.

മതം മാറിയത് പ്രഭുദേവക്ക് ഒപ്പം ജീവികനായിരുന്നു എങ്കിലും ഇപ്പോൾ നയൻ‌താര വിഗ്‌നേഷുമായി പ്രണയത്തിലാണ് ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനോടകം തന്നെ മാതൃദിനത്തിന്റെ അന്ന് ഇരുവരും ഇട്ട പോസ്റ്റുകൾ വൈറലാണ്.

Latest news
POPPULAR NEWS