Tuesday, December 5, 2023
-Advertisements-
NATIONAL NEWSനരേന്ദ്രമോദിക്ക് നന്ദി ; കങ്കണാ റാണത്തും കുടുംബവും ബിജെപിയിലേക്ക്

നരേന്ദ്രമോദിക്ക് നന്ദി ; കങ്കണാ റാണത്തും കുടുംബവും ബിജെപിയിലേക്ക്

chanakya news
-Advertisements-

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ബോളിവുഡ് നടിയായ കങ്കണ റാണത്തും കുടുംബവും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യം ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ബിജെപിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കങ്കണയുടെ മാതാവ് ആശയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

-Advertisements-

ഇതിനെ തുടർന്നാണ് കങ്കണ റാവത്തും കുടുംബവും ബിജെപിയിലേക്ക് ചേരാൻപോകുന്നുവന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. കങ്കണയും കുടുംബവും കോൺഗ്രസ് അനുഭാവി ആണെന്ന് അറിഞ്ഞിട്ട്പോലും തങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനും വീഡിയോയിലൂടെ കങ്കണയുടെ മാതാവ് ആശ നന്ദി അറിയിച്ചിരുന്നു.

കൂടാതെ കങ്കണ റാവത്തിന് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് ബിജെപി കഴിഞ്ഞദിവസം ഹിമാചൽപ്രദേശിൽ റാലിയും നടത്തിയിരുന്നു. കണ്ണണ റാവത്തിന് സമൂഹമാധ്യമത്തിലും വ്യാപകമായ പിന്തുണയാണ് ഉയർന്ന് വരുന്നത്. എന്നാൽ ബിജെപിയിൽ ചേരുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കങ്കണയുടെ മുത്തച്ഛനായ സർജു റാം ഗോപാൽപുർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കൂടിയായിരുന്നു.

-Advertisements-