കോഴിക്കോട്: ചന്ദ്രശേഖർ ആസാദ് സമരം ചെയ്തത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഭയപ്പെട്ടെന്നു ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദ്. കോഴിക്കോട് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധത്തിന് ഇറങ്ങണമെന്നും ചന്ദ്രശേഖർ ആസാദിന്റെ സമരം മോദി സർക്കാരിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആർ എസ് എസിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കേരളത്തിലും ഷഹീൻബാഗുകൾ ഉയര്ന്നുണ്ടെന്നും അദ്ദേഹം വ്യെക്തമാക്കി. കൂടാതെ ജനങ്ങൾ പ്രതിഷേധത്തിനായി തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജാമിയയിലും ഡൽഹി ജെ എൻ യുവിലും നടന്നപോലുള്ള സമര പരിപാടികൾ രാജ്യം മുഴുവൻ വ്യാപിപ്പിക്കണമെന്നും അത്തരം സമരങ്ങൾ നരേന്ദ്രമോദിയ്ക്ക് ഇഷ്ടമാകില്ലെന്നും, ബ്രിട്ടീഷുകാരെ ഓടിച്ചപോലെ രാജ്യത്തെ മുഴുവൻ ആർ എസ് എസുകാരെയും ഇവിടെനിന്നു ഓടിക്കണമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം കൊണ്ടു രാജ്യത്തെ ജനങ്ങൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയില്ലെന്നും, ഒരു മുസ്ലിം പൗരന്റെ പോലും പൗരത്വം നഷ്ടപ്പെടുകയിലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരെത്തെ തന്നെ വ്യെക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളും മറ്റും ജിഹാദികളെ കൂട്ടുപിടിച്ചു പ്രക്ഷോഭത്തിന്റെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്.