നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതികൾ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു ; ഇളയരാജ

ചെന്നൈ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംബേദ്‌കറുമായി ഉപമിച്ച് സംഗീത സംവിധായകൻ ഇളയരാജ. നരേന്ദ്രമോദിയും അംബേദ്‌കറും ദരിദ്ര്യവും അടിച്ചമർത്തലും അനുഭവിച്ചവരാണെന്നും അത് ഇല്ലാതാക്കാൻ പ്രയത്‌നിച്ചവരാണെന്നും അദ്ദേഹം എഴുതിയ അംബ്ദ്കറും മോദിയും എന്ന പുസ്തകത്തിൽ പറയുന്നു.

നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യം വികസിക്കുകയാണെന്നും, പാവപ്പെട്ടവർക്ക് വീട്,സൗജന്യ ഗ്യാസ് കണക്ഷൻ, ശിശു സംരക്ഷണ പദ്ധതികൾ, പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കൽ,മുതാലാഖ് നിരോധനം തുടങ്ങി നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതികൾ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെന്നും ഇളയരാജ പറയുന്നു.

  20 കാരിയ്ക്ക് നേരെ ട്രെയിനിൽ വെച്ച് 60 കാരൻ നടത്തിയ ലൈം-ഗിക അതിക്രമം തുറന്നു പറഞ്ഞുയുവതി

അംബേദ്‌കറും, നരേന്ദ്രമോദിയും ഇന്ത്യയെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ കണ്ടവരാണെന്നും നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന സ്വയംഭരണാധികാരമുള്ള ഇന്ത്യ എന്നത് സ്വാതന്ത്രസമര സേനാനികൾക്കുള്ള യഥാർത്ഥ ആദരവാണെന്നും ഇളയരാജ എഴുതിയ പുസ്തകത്തിൽ പറയുന്നു.

Latest news
POPPULAR NEWS