നരേന്ദ്രമോദി സർക്കാരിലെ മികച്ച മന്ത്രി അമിത്ഷാ എന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡെ-കര്‍വി മൂഡ് ഓഫ് ദി നാഷന്‍ സര്‍വേയാണ് മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ് നാഥ് സിങ്ങും,നിതിൻ ഗഡ്ഗരിയും, നിർമല സീതാരാമനും തൊട്ട് പിന്നിലുണ്ട്
പൗരത്വ ഭേദഗതി ബില്ലും കാശ്‍മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായ സുപ്രധാന തീരുമാനങ്ങൾ എടുത്തത് അമിത്ഷാ ആയിരുന്നു. അതിനാൽ തന്നെ ജനങ്ങൾ ഭൂരിഭാഗവും അമിത്ഷായെ പിന്തുണക്കുന്നു എന്നാണ് സർവ്വേ പറയുന്നത്