നരേന്ദ്ര മോദിയിൽ നിന്നാണോ എസ്എഫ്ഐ രാഷ്ട്രീയം പഠിച്ചതെന്ന് മഹേഷ് കക്കത്ത്

തിരുവനന്തപുരം : എഐവൈഎഫ് നേതാവിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യെ രൂക്ഷമായി വിമർശിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. നരേന്ദ്ര മോദിയിൽ നിന്നാണോ എസ്എഫ്ഐ രാഷ്ട്രീയം പഠിച്ചതെന്ന് മഹേഷ് കക്കത്ത് ചോദിച്ചു.

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രവർത്തനമാണ് എസ്എഫ്ഐ യുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മഹേഷ് കക്കത്ത് പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളെ ഏകാധിപത്യത്തിന്റെ കീഴിൽ കൊണ്ടുവരാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. ഇവർ ആർഎസ്എസ് ൽ നിന്നാണ് രാഷ്ട്രീയം പഠിച്ചിരിക്കുന്നതെന്നും മഹേഷ് കക്കത്ത് പറഞ്ഞു.

  കോതമംഗലത്ത് കന്യാസ്ത്രി മഠത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മത്സരിക്കുന്നത് എല്ലാവരും എസ്എഫ്ഐ ആണെങ്കിൽ പിന്നെ എന്ത് ജനാധിപത്യമാണ് ഉണ്ടാവുകയെന്നും മഹേഷ് കക്കത്ത് ചോദിച്ചു.

Latest news
POPPULAR NEWS