നല്ല ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമാകും ; ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് മീര ജാസ്മിൻ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരളാണ് മീരാ ജാസ്‍മിൻ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഗ്രാമ ഫോൺ, സ്വപ്നകൂട്, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, വിനോദയാത്ര, മിന്നാമിന്നികൂട്ടം, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധനേടിയ താരം. മലയാളത്തിനു പുറമെ കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണമായും വിട്ട് നിന്ന താരം സത്യനന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുകയാണ്. ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ വീണ്ടും മലയാളസിനിമയുടെ ഭാഗമാകുന്നത്. ഇനി നല്ല ചിത്രങ്ങളുമായി സിനിമയിൽ സജീവമായി ഉണ്ടാകുമെന്നും സത്യൻ അങ്കിളിനൊപ്പം വീണ്ടും സിനിമ ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മീര ജാസ്മിൻ പറയുന്നു.
meera jasmine

  കടന്നുവന്ന വഴികളെ ഇന്നും ഓർക്കുന്ന, അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന അപൂർവ്വം ചിലരിൽ ഒരാൾ; ഇന്ദ്രൻസിനെ കുറിച്ച് ഷാജി പട്ടിക്കരയുടെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരം ഈ അടുത്ത കാലത്താണ് ഇൻസ്റ്റാഗ്രാമിൽ അകൗണ്ട് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീര ജാസ്മിൻ. ഗ്ലാമർ വേഷങ്ങളിലൊന്നും അധീകം പ്രത്യക്ഷപ്പെടാത്ത താരം ഇത്തവണ ഗ്ലാമറസ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കറുത്ത പാന്റും,കറുത്ത ഗ്ലൗണും ധരിച്ച് നിൽക്കുന്ന മീര ജാസ്മിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Latest news
POPPULAR NEWS