നല്ല പ്രായവ്യത്യാസമുണ്ട് അതറിഞ്ഞ് തന്നെയാണ് പ്രണയിച്ചതും വിവാഹം കഴിച്ചതും ; ശ്രീകാന്തും സംഗീതയും പറയുന്നു

നടൻ, സംവിധായകൻ എന്നീ നിലയിൽ ശോഭിക്കുന്ന വ്യക്തിയാണ് ശ്രീകാന്ത് മുരളി. ഫോറൻസിക്, കക്ഷി അമ്മിണിപ്പിള്ള, തൊണ്ടി മുതലും ദൃക്‌സാക്ഷിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ ശ്രീകാന്ത് മുരളി വേറിട്ട അഭിനയ ശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രീകാന്തിനെ പോലെ തന്നെ അദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്.

മഹേഷിന്റെ പ്രതിക്കാരത്തിലും എബിയിലെയും സംഗീത പാടിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ചു കൗമദി ടീവിക്ക് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തങ്ങളുടെ പ്രണയ വിവാഹമായിരുന്നുവെന്നും പ്രായ വ്യത്യാസം നല്ല രീതിയിലുണ്ടെങ്കിലും രണ്ട് പേരും കൂടിയാണ്‌ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും മാതാപിതാക്കളെ അറിയിച്ചതെന്നും ശ്രീകാന്ത് പറയുന്നു.

Also Read  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

പത്ത് വയസ്സ് വ്യത്യാസമുണ്ടെങ്കിലും നല്ല റൊമാന്റിക്കാണെന്നും തങ്ങളെ വീട്ടുകാർക്ക് നന്നായി അറിയാവുന്നത് കൊണ്ട് എതിർപ്പ് ഒന്നുമില്ലയിരുന്നുവെന്നും ഫുൾ പോസിറ്റീവായിരുന്നും ശ്രീകാന്ത് പറയുന്നു. ഒരു ഷോയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതെന്നും സംഗീത തന്റെ മാതാപിതാക്കളോട് കാര്യങ്ങൾ സംസാരിച്ച ശേഷം സംഗീതയുടെ അച്ഛൻ തന്റെ അച്ഛനോട് പറഞ്ഞു വിവാഹകാര്യം ഉറപ്പിച്ചെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.