നവജാതശിശുവിനെ കാമുകനെ ഏൽപ്പിച്ച സംഭവം ; കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് വീട്ടമ്മ

തിരുവല്ല : കാമുകനിൽ നിന്നും ഗർഭിണിയായ വീട്ടമ്മ ആൺ കുഞ്ഞിന് ജന്മം നൽകുകയും കുഞ്ഞിനെ കാമുകന് കൈമാറുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. അവിഹിത ഗർഭത്തിലുണ്ടായ കുട്ടിയെ ഏറ്റെടുക്കാമെന്ന് വീട്ടമ്മ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു. മൂന്ന് ദിവസം മുലപ്പാൽ ലഭിക്കാതെ നവജാതശിശു അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കാമുകനായ യുവാവ് കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചതോടെയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി കുഞ്ഞിനെ ഏറ്റെടുത്തത്.

അതേസമയം കുഞ്ഞിന്റെ മാതാവായ വീട്ടമ്മ കുഞ്ഞ് തന്റേതല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും തെളിവുകൾ എതിരായതോടെ കുഞ്ഞ് തന്റേതാണെന്ന് സമ്മതിക്കുകയായിരുന്നു. യുവതി കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും ഡിഎൻഎ ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ കുഞ്ഞിനെ യുവതിക്ക് നൽകാനാവൂ എന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

ഭർത്താവ് വിദേശത്തുള്ള വീട്ടമ്മയായ യുവതിയാണ് ബസ് ഡ്രൈവറായ യുവാവുമായുള്ള അവിഹിത ബന്ധത്തിലൂടെ ഗർഭം ധരിക്കുകയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തത്. പ്രസവത്തിന് ശേഷം യുവതി കുഞ്ഞിനെ കാമുകന്റെ കൈയ്യിൽ ഏൽപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Latest news
POPPULAR NEWS