നവ്യാ നായർ ഗർഭിണിയാണോ ? ആരാധകരുടെ ചോദ്യത്തിന് എസ് ആയാം ക്യാരിയിങ് മൈ ഫോൺ എന്ന് മറുപടി നൽകി താരം

ഇഷ്ടം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നാവ്യാനായർ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദിലീപിന്റെ നായികയായി ഇഷ്ട്ടത്തിൽ താരം അഭിനയിക്കുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച താരം ആലപ്പുഴയിൽ നടന്ന സംസ്ഥാന യുവജനോൽസവത്തിൽ കലാ തിലകപട്ടം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ നിരവധി തമിഴ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

2002ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം താരത്തിന് ലഭിച്ചു. അൻപതിലതികം മലയാളം ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ്‌ എൻ മേനോനാണ് നവ്യയുടെ ഭർത്താവ്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്നെങ്കിലും ടെലിവിഷൻ പരിപാടികളിലും, നൃത്തപരിപാടികളിലും താരം ഇപ്പോഴും സജീവമാണ്.

Also Read  ആലപ്പുഴയിലെ മഹിളാ മന്ദിരത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

കഴിഞ്ഞദിവസം നവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ നവ്യ നായർ ഗർഭിണിയാണോ എന്ന ചോദ്യവുമായി നിരവധി ആരാധകർ രംഗത്തെത്തി. ‘ആർ യു ക്യാരിയിങ്’ എന്ന ചോദ്യത്തിന് എസ് ആയാം ക്യാരിയിങ് മൈ ഫോൺ “എന്ന മറുപടിയാണ് താരം കൊടുത്തത്. താരത്തിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.