മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്‌തു മോഹൻലാൽ,സുരേഷ് ഗോപി,ശോഭന എന്നീ താരനിരകൾ അഭിനയിച്ച 1993ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. എന്നാൽ ശോഭന അഭിനയിച്ച നാഗവല്ലി എന്ന കഥാപാത്രം എല്ലാം കൊണ്ടും ഒരുപടി മുന്നിലായിരുന്നു. ശോഭനയുടെ അഭിനയ മികവ് തന്നെയാണ് നാഗവല്ലിയുടെ പ്രധാന ആകർഷണം. നാഗവല്ലിയാകാൻ മറ്റൊരു നടിക്കും സാധിക്കില്ല എന്ന് ശോഭന തന്റെ അഭിനയ മികവിലൂടെ പറയാതെ പറയുകയായിരുന്നു. ശോഭനയുടെ അഭിനയം മാറ്റി നിർത്തിയാൽ നാഗവല്ലിയെ ഗംഭീരമാക്കിയത് നാഗവല്ലിയുടെ ശബ്ദമായിരുന്നു.
മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഡയലോഗുകൾക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആണെന്നാണ് ചിലരെങ്കിലും ധരിച്ച് വച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയാണെന്ന് ചില വേദികളിൽ അവർ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ. ചിത്രത്തിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് താൻ ആണെന്നാണ് എല്ലാവരെയും പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ 28 വർഷങ്ങൾക്കിപ്പുറം സംവിധായകൻ തന്നെ ആ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മി അല്ല ഡബ്ബിങ് ആർട്ടിസ്റ് ദുർഗ്ഗയാണ് നാഗവല്ലിക്ക് ശബ്ദം നൽകിയത് എന്നാണ് ഫാസിൽ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയുടെ കള്ളങ്ങൾ തകർന്നടിഞ്ഞിരിക്കുകയാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടാണെങ്കിലും സത്യം എല്ലാവരും അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ദുർഗ.