നായകന്റെ ഭാര്യക്ക് തന്നെ ഇഷ്മാവാത്തത് കൊണ്ട് അഭിനയിക്കാനിരുന്ന സിനിമയിൽ നിന്നും ഒഴിവാക്കി ; ദുരനുഭവം തുറന്ന് പറഞ്ഞ് തപ്‌സി

തെന്നിന്ത്യയിലും ബോളിവുഡിലും അറിയപ്പെടുന്ന അഭിനേത്രിയാണ് താപ്‍സി പന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും താരം പ്രശസ്തയാണ്. 2010ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മുട്ടി നായകനായ ഡബിൾസ് ആണ് തപ്‌സി അഭിനയിച്ച മലയാള സിനിമ. സിനിമയിൽ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചു തുറന്നു പറയുകയാണ് താരം ഇപ്പോൾ. നിരവധി അവഗണകൾ സിനിമ ഫീൽഡിൽ നിന്നും തനിക്കു ഉണ്ടായിട്ടുണ്ട്. സൗന്ദര്യമില്ല, കാണാൻ കൊള്ളില്ല എന്നൊക്കെയാണ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. നായകന്റെ ഭാര്യക്ക് തന്നെ ഇഷ്മാവാത്തത് കൊണ്ട് അഭിനയിക്കാനിരുന്ന സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു. മറ്റൊരു സംഭവം എന്ന് പറയുന്നത് താൻ ഒരു സിനിമയിൽ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സിനിമ പ്രവർത്തകൻ വന്നു ഇപ്പോൾ ചെയ്ത ഡയലോഗ് നായകനും ഇഷ്ടപ്പെട്ടില്ല അത്കൊണ്ട് ആ ഡയലോഗ് മാറ്റി വീണ്ടും ഡബ്ബ് ചെയ്യണം എന്ന് പറഞ്ഞു.

താൻ പറ്റില്ല എന്ന് പറഞ്ഞത്കൊണ്ട് ആ ഭാഗം വേറെ ഒരാളെ വെച്ച് ഡബ്ബ് ചെയ്തു ഒരു സിനിമയുടെ സെറ്റിൽ വച്ചു തന്നോട് പ്രതിഫലം കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് താൻ മാത്രം കുറക്കുന്നേ എന്ന് ചോദിച്ചപ്പോൾ, ഈ സിനിമയിൽ അഭിനയിചക്കുന്ന നായകന്റെ കഴിഞ്ഞ പടം പരാജയമായിരുന്നു. അത്കൊണ്ട് കൊറച്ചു സാമ്പത്തിക ബുദ്ധിമുട്ടിലാണ് അത്കൊണ്ട് നായികയായ തന്റ പ്രതിഫലം കുറക്കണമെന്നാണ് അവർ പറഞ്ഞത്. നായികക്ക് നായകനെക്കാൾ പ്രാധാന്യമുല്ല വേഷങ്ങൾ കൊടുക്കരുത് എന്ന് സംവിധായകർക്ക് നിർദേശം കൊടുക്കാറുണ്ട് ചില നായകന്മാർ. അതിന്റെ പേരിൽ ഒരു ചിത്രത്തിൽ തന്റെ ഇൻട്രോ സീൻ മൊത്തമായി ഒഴിവാക്കിയിട്ടുമുണ്ട്. ഭാഗ്യമില്ലാത്ത നായികയാണ് താനെന്നു പല സംവിധായകരും പറയാറുണ്ട് അത്കൊണ്ട് തന്നെ ആരും അവരുടെ സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്യാറുപോലും ഉണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു.