പ്രിത്വിരാജിന്റെ നായികയായി സത്യമെന്ന സിനിമയിൽ കൂടി നായികയായി എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ വാസുദേവൻ മണി അയ്യർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം നൃത്തകിയും മോഡലുമാണ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും പ്രിയാമണി സജീവമാണ്.
പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ താരം ഭർത്താവ് മുസ്തഫക്ക് ഒപ്പമുള്ള ജീവിതതെ പറ്റി ഇപ്പോൾ തുറന്ന് പറയുകയാണ്. ഒരുപാട് നാളത്തെ ഇരുവരെയുടെയും പ്രണയത്തെ പറ്റി ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് പ്രിയ വെളിപ്പെടുത്തിയത്.
സിനിമയിൽ താൻ നായകന്മാരോട് ചേർന്ന് അഭിനയിക്കുന്നത് മുസ്തഫക്കോ അദേഹത്തിന്റെ വീട്ടിൽ ഉള്ളവർക്കോ ഇഷ്ട്ടമല്ലന്നും ഇപ്പോൾ പ്രണയമുള്ള ചില നടിമാരോട് ഇ കാര്യങ്ങൾ പങ്കുവച്ചപ്പോൾ ഇത് പ്രൊഫഷനാണെന്നും സർവസാധാരണമാണ് ഇ കാര്യങ്ങളിൽ ഒന്നും അവരുടെ ബോയ് ഫ്രണ്ട്സിന് പ്രശനമില്ലെന്നുമായിരുന്നു അവരുടെ മറുപടി.
എന്നാൽ മുസ്തഫയും ഫാമിലിയും അങ്ങനെയല്ല അത്കൊണ്ട് ഓൺ സ്ക്രീൻ കിസ്സിങ്ങുകൾ ഇനി ഉണ്ടാകില്ലെന്നും പ്രിയ പറയുന്നു. മുസ്തഫ മുസ്ലിമാണ് എങ്കിലും ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ എല്ലാം ആഘോഷിക്കുമെന്നും വിവാഹത്തിന് മുൻപേ മതം മാറില്ല എന്ന തീരുമാനം മുസ്തഫയെ അറിയിച്ചിരുന്നു അത് അദ്ദേഹവും സമ്മതിച്ചെന്നും എന്നാൽ തന്നെ കൊണ്ട് നോമ്പ് എടുപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ആഹാരം കഴിക്കാതെ ഇരിക്കാൻ തനിക്ക് പറ്റില്ലാന്ന് അറിഞ്ഞു ആ ശ്രമം ഉപേക്ഷിച്ചെന്നും പ്രിയാമണി പറയുന്നു.