കൊറോണയെ പ്രതിരോധിക്കാൻ ജനതാ കർഫ്യൂവിനു ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 മണിവരെയാണ് കർഫ്യൂവിനു ആഹ്വാനം ചെയ്തത്. സന്ദീപ് വാര്യരുടെ കുറിപ്പ് വായിക്കാം…
നായകൻ ആഹ്വാനം നൽകി കഴിഞ്ഞു. നാളെ മുതൽ കുറച്ച് ആഴ്ചകൾ ജനങ്ങൾ സ്വമേധയാ വീട്ടിൽ ഇരിക്കണം. പരമാവധി ജോലികൾ വീടിനുള്ളിൽ ഇരുന്ന് തന്നെ നിർവഹിക്കണം. അത്യാവശ്യ സേവനങ്ങൾ ചെയ്യുന്നവർ മാത്രം പുറത്ത് യാത്ര ചെയ്യണം.
ഈ ഞായറാഴ്ച , ഇരുപത്തിരണ്ടാം തീയതി കാലത്ത് 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ സ്വമേധയാ രാജ്യമെമ്പാടും ജനതാ കർഫ്യു ആചരിക്കും . നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് ജനാലയ്ക്കരികിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിന്ന് അഞ്ചു മിനിറ്റ് നേരം തുടർച്ചയായി കയ്യടിക്കുകയോ മണി മുഴക്കുകയോ ചെയ്ത് കൊറോണ നിവാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ജനങ്ങൾ അഭിനന്ദിക്കും. കൂടുതൽ സേവനം ചെയ്യാൻ അവർക്ക് അതൊരു പ്രോത്സാഹനമാകും.
ജനതാ കർഫ്യൂ , കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് നമ്മുടെ ജനതയെ തയ്യാറെടുപ്പിക്കുന്നതിനാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണ് ജനതാ കർഫ്യൂ. കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ച് അണിചേരാം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം 130 കോടി ഭാരതീയർ ഏറ്റെടുത്തുകഴിഞ്ഞു. ഈ പോരാട്ടത്തിൽ ഭാരതം വിജയം നേടും. ജനതാകർഫ്യൂ