നായികമാരെ വലിയ മതിപ്പില്ല എന്നാൽ രഹസ്യമായി അവരെ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് കൂടുതലും ; വിദ്യാബാലൻ

ജന്മം കൊണ്ട് മലയാളിയാണെങ്കിലും കർമ മണ്ഡലം ബോളിവുഡ് ആണെന്ന് തെളിയിച്ച അഭിനേത്രിയാണ് വിദ്യ ബാലൻ. ബോളിവുഡിൽ ശക്തമായ കഥാപാത്രങ്ങളാണ് വിദ്യ ബാലനെ തേടി എത്താറ്. മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. പരിണീത, പാ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം വളരെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാക്കിയപ്പോൾ കേന്ദ്രകഥാപാത്രമായ സിൽക്കിനെ അവതരിപ്പിച്ചത് വിദ്യ ബാലൻ ആയിരുന്നു. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിന് വിദ്യാബാലന് ദേശിയ അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സംഘര്ഷങ്ങളെക്കുറിച്ചും താരം നേരത്തെ പറഞ്ഞിരുന്നു.

സമൂഹത്തിനു നടിമാരോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു നടിയുടെ ജീവിതം എത്രത്തോളം സങ്കീർണമാണെന്ന് ഡേർട്ടി പിക്ചർ എന്ന സിനിമ കണ്ടവർക്ക് മനസിലാകും. സിൽക്ക് സ്മിത ഫാൻ അല്ലാത്ത താൻ പോലും അവരുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. വ്യത്യസ്‌തമായ അഭിനയ ശൈലിയാണ് അവർക്കുള്ളത്. സിനിമയിൽ അഭിനയിക്കുമ്പോൾ താൻ സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യാ രംഗം ചിത്രികരിക്കുമ്പോൾ എത്രത്തോളം സഹിച്ചാണ് സ്മിത ജീവിച്ചത് എന്ന് ഓർത്തുപോയി. അന്ന് മാനസികമായി ആകെ തളർന്നു, ശ്വാസം മുട്ടലും പനിയുമായി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയി. സിനിമ കണ്ട് രസിക്കുന്ന പ്രേക്ഷകർക്ക് അതിലഭിനയിക്കുന്ന നായികമാരെ വലിയ മതിപ്പില്ല. എന്ത് കണ്ടാലും കുറ്റം പറയുന്ന ആൾക്കാരാണ് ചുറ്റിലും ഉള്ളത് . എന്നാൽ രഹസ്യമായി അവരെ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് കൂടുതലും എന്ന് വിദ്യ പറയുന്നു.

Also Read  വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ആനിയെയും കൊണ്ട് ഷാജി കൈലാസ് പോയി