നാരി ശക്തിയിലൂടെ ഭാരതം ; ഒളിമ്പിക്സിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പിച്ചു

ടോക്കിയോ : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ. വനിതാ വെൽറ്റർവെയിറ്റ് വിഭാഗത്തിൽ സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. ക്വർട്ടർ മത്‌സരത്തിൽ തായ്‌പേയിയുടെ നീയെൻ ചിന്നിനെ 4-1 ന് തോൽപ്പിച്ചാണ് ലവ്ലിന സെമിയിൽ കടന്നത്.

സെമിയിൽ കടന്നതോടെ ലവ്ലിന ബോർഗോഹെയ്ൻ വെങ്കലമെഡൽ ഉറപ്പിച്ചിരിക്കുകയാണ്. സെമിയിൽ തുർക്കിയുടെ ബുസെനാസ് സുർമിനലിയാണ് ലവ്ലിന യുടെ എതിരാളി. സെമിയിൽ ജയിച്ചാൽ വെള്ളിമെഡൽ ഉറപ്പിക്കാൻ താരത്തിന് സാധിക്കും. അതേസമയം ഒളിമ്പിക്സിൽ രണ്ട് മെഡലുകളും നേടിയത് വനിതകളാണെന്നതാണ് പ്രത്യേകത. നേരത്തെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായി ജാനു വെള്ളി മെഡൽ നേടിയിരുന്നു.

  ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു

Latest news
POPPULAR NEWS