നാലാം ക്ലാസുകാരിയെ ട്യൂഷന് ടീച്ചർ നഗ്നയാക്കി നിർത്തി ക്രൂരമായി മർദിച്ചതായി പരാതി

കൊല്ലം : പറവൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ പഠിച്ചില്ലെന്ന് ആരോപിച്ച് ടീച്ചർ കുട്ടിയുടെ പിൻകാലുകളിലും തുടയിലും ചൂരൽ കൊണ്ട് മർദിക്കുകയായിരുന്നു. അയൽവാസിയായ അധ്യാപികയാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ്‌ലൈനിലും പോലീസിലും പരാതി നൽകി.

പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ നഗ്ന്നയാക്കി നിർത്തിയ ശേഷം ചൂരൽ കൊണ്ട് മർദിക്കുകയായിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ ഇരുകാലുകളിലും രക്തം പൊടിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. ടീച്ചർ മർദിച്ചത് കൂടാതെ ട്യൂഷനായി എത്തിയ മറ്റ് കുട്ടികൾക്ക് ചൂരൽ നൽകി അവരെ കൊണ്ടും അടിപ്പിച്ചതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

  അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

അതേസമയം ടീച്ചർ മർദിച്ചത് വീട്ടുകാർ അറിഞ്ഞിരുന്നില്ല കുറച്ച് ദിവസമായി ട്യൂഷൻ ക്ലാസ്സിന് പോകാൻ മടികാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കാലിൽ വേദനയാണെന്ന് കുട്ടി പറയുന്നത്. തുടർന്ന് കുട്ടിയുടെ കാൽ പരിശോധിച്ചപ്പോഴാണ് ടീച്ചർ മർദിച്ച കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.

Latest news
POPPULAR NEWS