നാലായിരം അരിമണികളിൽ ഭഗവത് ഗീത പൂർണമായി എഴുതി വിസ്മയം തീർത്ത് യുവതി

ഹൈദരാബാദ്: നാലായിരം അരിമണികളിൽ ഭഗവത് ഗീത പൂർണമായി എഴുതി വിസ്മയം തീർത്തിരിക്കുകയാണ് രാമഗിരി സ്വരിഗ എന്ന യുവതി. അരിമണിയിൽ എഴുതുക എന്നത് ശ്രമകരമായ ജോലിയായതിനാൽ നാടിന്റെ നാനാഭാഗത്ത് നിന്ന് പ്രശംസകളും ബഹുമതികളും യുവതിയെ തേടിയെത്തുകയാണ്.

സ്വരിഗയുടെ ഉദ്യമം ഇതിനോടകം തന്നെ വണ്ടർ ബുക്ക് ഓഫ് റെക്കോർഡ്സിലും,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ്.