നാലുപേരുമായി ബന്ധമുണ്ടായിരുന്നു, ഉപയോഗിച്ച് വലിച്ചെറിഞ്ഞവരെ ഭീഷണിപ്പെടുത്തിയതല്ലാതെ പണം ആവിശ്യപെട്ടിട്ടില്ല : പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കി എന്ന ആരോപണം നേരിടുന്ന അശ്വതി പറയുന്നു

കൊല്ലം : പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കി എന്നാരോപിച്ച് അഞ്ചൽ സ്വദേശിനി അശ്വതിക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം റൂറൽ അസ്ഥാനത്തുള്ള എസ്‌ഐ യുടെ പരാതിയിലാണ് പോലീസ് നടപടി. വര്ഷങ്ങളായി യുവതി നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായും ആരോപണം ഉയരുന്നുണ്ട്.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അശ്വതി രംഗത്തെത്തി. പോലീസുകാരനുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞതിന് ശേഷമാണ് അയാളെ പരിചയപെട്ടതെന്നും തനിക്ക് അയാളോട് പ്രണയമായിരുന്നെന്നും അശ്വതി പറയുന്നു. ഒരുപാട് തവണ അയാൾ തിരുവനന്തപുരത്ത് ഒയോ റൂം ബുക്ക് ചെയ്ത് തന്നെ കൊണ്ട് പോയിട്ടുണ്ടെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തിട്ടുണ്ടെന്നും അശ്വതി പറയുന്നു.

  നാലാം ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കേരളത്തിൽ ഒന്നാം ഭാര്യയെ കൊലപ്പെടുത്താനത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു

പോലീസുകാരൻ അയാളുടെ ആവിശ്യത്തിന് ഉപയോഗിച്ച് ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് അയാളുടെ കുടുംബം തകർക്കുമെന്ന് താൻ ഭീഷണിപ്പെടുത്തിയതെന്നും അതൊരു വൈകാരിക പ്രതികരണമായിരുന്നെന്നും അശ്വതി പറയുന്നു. രണ്ട് പോലീസുകാരുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്നാൽ ആരെയും ഹണിട്രാപ്പിലൊന്നും പെടുത്തിയിട്ടില്ല പണവും ആവശ്യപ്പെട്ടിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.

Latest news
POPPULAR NEWS