നാലു കോടിയുടെ ആസ്തി പലയിടങ്ങളിയായി ഏക്കർ കാണിക്കിന് സ്ഥലം പക്ഷെ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയാനാണ് അംബികയുടെയും മക്കളുടെയും വിധി

നാലു കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടായിട്ടും ഇടിഞ്ഞുപൊളിഞ്ഞ മുറിയിൽ കഴിയുകയാണ് അംബികയും കുടുംബവും. അടച്ചുറപ്പു പോലുമില്ലാത്ത മുറിയിൽ അംബികയും പ്രായപൂർത്തിയായ മകളും കിടന്നുറങ്ങുന്നതു തന്നെ ഭയന്നാണ്. വർഷങ്ങളായിട്ട് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒറ്റമുറി വീട്ടിൽ നാലുപേർ ഒരുമിച്ചാണ് കഴിയുന്നത്. വെള്ളിമാട്കുന്ന് തച്ചംപള്ളിത്താഴം സോമ കുറുപ്പിന്റെ ഭാര്യയായ അംബികയുടെ വാക്കുകൾ കേട്ടാൽ ആരുടേയും കണ്ണ് നിറഞ്ഞു പോകും. പ്രദേശത്തെ തന്നെ പേരുകേട്ട ജന്മി കുടുംബത്തിലെ ആളായിരുന്നു അംബികയുടെ ഭർത്താവായ സോമ കുറിപ്പ്. ഇവരുടെ വീതംവെച്ച് കിട്ടിയ 90 സെന്റ് സ്ഥലം ബൈപ്പാസിന് വേണ്ടി പോയെന്ന് അംബിക പറയുന്നു. ഭിന്നശേഷി ഉളളതിനാൽ മറ്റുള്ളവർ സ്വത്തുക്കൾ കൈയ്യിലാക്കാതിരിക്കാൻ സോമകുറിപ്പിനു നൽകിയ സ്വത്തിന്റെ രേഖയിൽ ബുദ്ധിമാന്ദ്യം എന്നു രക്ഷിതാക്കൾ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്ഥലം വിൽക്കണോ കൈമാറാനോ സാധിക്കുകയില്ല.

വർഷങ്ങൾക്കു മുമ്പ് സോമ കുറുപ്പിന്റെ ആദ്യ ഭാര്യ മരണപ്പെട്ടു. അവരിലുള്ള ഭിന്നശേഷികാരിയായ മകൾ വിദ്യാപതിയ്ക്ക് 34 വയസ്സ് പ്രായമുണ്ട്. വിവാഹം അഞ്ചുവർഷം മുമ്പ് കഴിഞ്ഞെങ്കിലും ചില പ്രശ്നങ്ങൾ കാരണം തിരിച്ചു പോകേണ്ടി വന്നു. വിദ്യാപതിയുടെ പേരിൽ 32 സെന്റ് സ്ഥലം ഉണ്ടെങ്കിലും അതിന്റെ ആധാരം അമ്മാവന്റെ കയ്യിലാണെന്നും അംബിക വെളിപ്പെടുത്തുന്നു. സോമ കുറുപ്പിന്റെ രണ്ടാം ഭാര്യയായ അംബികയിൽ ഉണ്ടായ മകൻ വിഷ്ണുവിന് 18 വയസ്സ് പ്രായമുണ്ട്. മകനും ഭിന്നശേഷിക്കാരനാണ്. ഇവർ ജീവിക്കുന്നത് കന്നുകാലികളെയും കോഴിയേയും താറാവിനെയും വളർത്തി ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്. ഒരു മഴ പെയ്താൽ വീടിന്റെ അകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്. കിണറുകളിലെ വെള്ളം പോലും മലിനമായ അവസ്ഥയിലാണ്.

Also Read  നിർബന്ധിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു ; പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വീടിന്റെ മേൽക്കൂരകളെല്ലാം ചോർന്നൊലിക്കുന്നതിനാൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബീറ്റിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥർ അംബികയുടെ വീട്ടിലെത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തറിയുന്നത്. നരകതുല്യമായ ജീവിതം അവരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫയർ യൂണിറ്റിൽ നിന്നും മുപ്പതോളം പേർ എത്തുകയും വീടിന്റെ ഓടുകൾ എല്ലാം ഇളക്കി അറ്റകുറ്റപ്പണികൾ ചെയ്യുകയും താമസ യോഗ്യമാക്കകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ മകൾക്ക് കടക്കാനുള്ള ഒറ്റമുറി പോലും ഇല്ലാത്ത അവസ്ഥയിലാണ്. അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു മുറി മകൾക്ക് കിട്ടിയെങ്കിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ ആകുമെന്നാണ് അംബിക പറയുന്നത്.