നാളെത്തെ വിളക്ക് തെളിയിക്കൽ രാജ്യത്തെ അപകടത്തിലാക്കുമെന്ന് സിപിഎം

കൊറോണ വൈറസ്നെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതുക എന്ന സന്ദേശം നൽകിക്കൊണ്ട് ഏകതാ ജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തതിനെതിരെ സിപിഎം മണ്ടൻ പ്രചരണവുമായി രംഗത്ത്. രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ലൈറ്റുകൾ അണയ്ക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രീഡിന് ഭീഷണിയാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ വാദം.

പ്രധാനമന്ത്രി രാജ്യത്തെ ഇരുട്ടിലാക്കാനുള്ള ആഹ്വാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വീടുകളിലെ ലൈറ്റ് ഒരേസമയം കൂട്ടത്തോടെ അണച്ചാൽ ഗ്രിഡിന്റെ സ്ഥിരത നഷ്ടപ്പെട്ട് തകർച്ചയിൽ ആകുമെന്നാണ് സിപിഎം പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വൈദ്യുതി ഒരുമിച്ച് ഓഫ് ആക്കുന്നത് പ്രതിസന്ധികളുണ്ടാകില്ലെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തെരുവുവിളക്കുകൾ, ആശുപത്രിയിലെ അവശ്യ സേവന കേന്ദ്രങ്ങളിലെ വിളക്കുകൾ ഒന്നുംതന്നെ അണയ്ക്കേണ്ട ആവശ്യകത ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം എല്ലാവരും തങ്ങളുടെ വീട്ടിലെ ലൈറ്റുകൾ അണച്ചു ദീപം തെളിയിക്കുകയോ, മെഴുകുതിരി കത്തിക്കുകയോ, മൊബൈൽഫ്ലാഷ് ലൈറ്റ് തെളിയിക്കുകയോ, ടോർച്ച് ലൈറ്റ് തെളിയിക്കുകയോ ചെയ്യണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തെ അപകടത്തിലാകുമെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അവകാശവാദം.