നാളെ സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനം: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശുചീകരണ ദിനമായി ആചരിക്കാനുള്ള തീരുമാനവുമായി കേരളസർക്കാർ. ഈ യഞ്ജത്തിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പരിപാടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ പകർച്ചവ്യാധി തടയുന്നതിനായി പരിസര ശുചിത്വം അനിവാര്യമാണെന്നും കൊതുകുകളെ നിർമ്മാർജനം ചെയ്യുന്നതിന് ശുചീകരണ ദിനമായ നാളെ ഡ്രൈ ഡേ ആയും ആചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ മഴക്കാല പകർച്ചവ്യാധികൾ നിയന്ത്രിക്കുന്ന കാര്യത്തിലും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭഛിത്രം നടത്തുകയും തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Latest news
POPPULAR NEWS