നാവിക സേനയുടെ മിഗ് 29 വിമാനം ഗോവയിൽ തകർന്ന് വീണു

ഗോവ: പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ വിമാനം തകർന്ന് വീണു. എംഐജി 29 കെ വീമാനമാണ് പരിശീലന പറക്കലിനിടെ തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് രാവിലെ നടത്തിയ പരിശീലന പറക്കലിനിടെയാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട് യന്ത്രത്തകരാർ കാരണമാണ് മിഗ് വിമാനം അപകടത്തിൽ പെട്ടെന്നാണ് പ്രാഥമിക വിവരം.

Also Read  ലോക്ക് ഡൗൺ ലംഘിച്ചു ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് മൂവായിരത്തോളം ആളുകൾ: എല്ലാവർക്കുമെതിരെ കേസെടുത്തു