പാലാ : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി എംഎൽഎ മാണി സി കാപ്പൻ രംഗത്ത്. ബിഷപ്പിന്റെ വാക്കുകൾ വിവാദമാക്കിയതിന് പിന്നിൽ മയക്ക് മരുന്ന് ലോബിയാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം കോൺഗ്രസ്സ് നേതാക്കൾ നർകോട്ടിക്ക് ജിഹാദ് വിഷയം സംഘപരിവാർ അജണ്ടയാണെന്നു പറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെയാണ് മാണി സി കാപ്പന്റെ പ്രതികരണം.