ചെന്നൈ: നികുതി വെട്ടിപ്പ് കേസിൽ പിടിയിലായ തമിഴ് സൂപ്പർ സ്റ്റാർ വിജയിയെ ചോദ്യം ചെയ്യുന്നതിനായി ചെന്നൈ പാനൂരിലെ വസതിയിൽ എത്തിച്ചു. പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ പിന്നിട്ടു. വിജയിയുടെ സിനിമയായ ബിഗിൽ നിർമ്മിച്ച കമ്പനിയായ എ ജി എസ് ഫിലിംസിനെതിരെയാണ് ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ തുടരുന്നത്. മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് കടലൂരിൽ വെച്ചു നടന്നുകൊണ്ടിരുന്നപ്പോളാണ് ആദായ നികുതി വകുപ്പ് സമൻസ് ഉദ്യോഗസ്ഥർ വിജയ്ക് കൈമാറിയത്. ശേഷം ചോദ്യം ചെയ്യൽ സമ്മതിച്ചതിനെ തുടർന്ന് അവർ വിജയിയെ കൂട്ടികൊണ്ട് പോകുകയായിരുന്നു.
ആദായ നികുതി റിട്ടേൺ നൽകിയതിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടിട്ടുണ്ടോ എന്നും പരിശോധന നടക്കുകയാണ്. ഇ ജി എസ് ഫിലിംസിന്റെ ഓഫിസുകളിൽ വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന്റെ ഭാഗമായാണ് വിജയിയെയും കസ്റ്റഡിയിലെടുത്തത്. വിജയിയെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു.