നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനൽ പൂട്ടിയോ ? സോഷ്യൽ മീഡിയ അകൗണ്ടുകൾ നിർജീവം,വെബ്‌സൈറ്റ് നിലവിലില്ല

തിരുവനന്തപുരം ; വാർത്ത അവതരണ ശൈലിയിൽ ശ്രദ്ധയാകർഷിച്ച മാധ്യമ പ്രവർത്തകനാണ് നികേഷ് കുമാർ. നികേഷ് കുമാറിന്റെ സ്വന്തം ചാനലായ റിപ്പോർട്ടർ ലൈവ് ന് എന്ത് സംഭവിച്ചു എന്ന് ആളുകൾ ചോദിക്കുന്നു. റിപ്പോർട്ടർ ചാനലിന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ നിർജീവ അവസ്ഥയിലാണ് ഈ മാസം 7 നു പോസ്റ്റ് വന്നതിനു ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് വീണ്ടും അതിൽ വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വാർത്ത ചാനലുകൾ മിനിറ്റുകളൾക്കുള്ളിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ റിപ്പോർട്ടർ ചാനലിന്റെ അകൗണ്ടുകളിൽ വളരെ പരിതാപകരമായ അവസ്ഥയിലാണ് വാർത്തകൾ വരുന്നത്.

നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ജോലിക്കാർ സമരത്തിലാണെന്നും ജോലി ഉപേക്ഷിച്ച് പോയെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. നിലവിൽ യുട്യൂബിൽ ചാനൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് വാർത്തകൾ പൂർണമായും നിലച്ച നിലയിലാണ്. വെബ്സൈറിൽ അവസാനമായി വാർത്ത നൽകിയിരിക്കുന്നത് ഫെബ്രുവരി 27 നാണ്.

Also Read  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ